24 March, 2018 01:20:15 PM


പേരാമ്പ്ര ഇരട്ടക്കൊലപാതകേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം



വടകര: പേരാമ്പ്ര ഇരട്ടക്കൊലപാതകേസില്‍ പ്രതി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം.വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ഇളചെട്ട്യാന്‍ ബാലന്‍,ഭാര്യ ശാന്ത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകം,ഭവനകയ്യേറ്റം,കവര്‍ച്ച,കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍,വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം ചന്ദ്രന്‍ കുറ്റം ചെയ്‌തെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.



2015 ജൂലായ് 9നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാലന്‍റെ വീടുമായി അടുത്ത പരിചയമുണ്ടായിരുന്ന ചന്ദ്രന് അന്ന് രാത്രി ബാലന്‍റെ വീട്ടിലെത്തി 10,000 രൂപ കടമായി ആവശ്യപ്പെട്ടു. ഈ പണം എടുക്കാന്‍ പോയ ബാലന്‍റെ പിന്നാലെ എത്തി ചന്ദ്രന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലേക്ക് എത്തിയ ശാന്തയയെും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.



Share this News Now:
  • Google+
Like(s): 198