Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

24 March, 2018 01:03:42 PM


കീഴാറ്റൂരില്‍ ബൈപ്പാസിന് പകരം എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യത തേടി സര്‍ക്കാര്‍

കേന്ദ്രത്തോട് ബദല്‍ സാധ്യത തേടി സംസ്ഥാനം



തിരുവനന്തപുരം: കീഴാറ്റൂരിലെ നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാര്‍ അയവുവരുത്തുന്നു. ബൈപ്പാസിന് പകരം എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യത സംസ്ഥാനസര്‍ക്കാര്‍ തേടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ദേശീയപാതാ അതോറിറ്റിക്കും കത്തെഴുതി.


കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യതകള്‍ തേടണമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കത്തെഴുതിയിരിക്കുന്നത്. ബൈപ്പാസ് പദ്ധതിക്ക് വേണ്ടി സിപിഐഎം ഇന്ന് കീഴാറ്റൂരില്‍ നാട്ടുകാവല്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ബദല്‍ സാധ്യതകള്‍ തേടുന്നത്.കഴിഞ്ഞ ദിവസം തളിപ്പറമ്ബ് എംഎല്‍എ ജെയിംസ് മാത്യു സഭയില്‍ ഉന്നയിച്ച സബ്മിഷന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കത്തെഴുതിയിരിക്കുന്നത്. വയല്‍സംരക്ഷിക്കുന്നതിന് കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ സാധ്യത തേടണമെന്നായിരുന്നു എംഎല്‍എ ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കാമെന്ന് സുധാകരന്‍ അന്ന് സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതിയിരിക്കുന്നത്.ആവശ്യം പരിഗണിച്ച്‌ അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.


നെല്‍വയല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ തങ്ങളുടെ രണ്ടാം ഘട്ടസമരം നാളെ തുടങ്ങാനിരിക്കുകയാണ്. പൊതുപ്രവര്‍ത്തകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും അണിനിരത്തി ജനകീയ പ്രക്ഷോഭമാണ് വയല്‍ക്കിളികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് ബദലായിട്ടാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് 'നാടിന് കാവല്‍' സമരം സംഘടിപ്പിച്ചിരിക്കുന്നത്.


കഴിഞ്ഞ ദിവസം നിമയസഭയില്‍ വയല്‍ക്കിളികളെ രൂക്ഷമായ ഭാഷയിലായിരുന്നു മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചത്. സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല, കഴുകന്‍മാരാണെന്ന് മുദ്രകുത്തിയ മന്ത്രി പിന്നീട് ഇവരെ കൃഷി നശിപ്പിക്കുന്ന എരണ്ടകളെന്നും വിളിച്ച്‌ ആക്ഷേപിച്ചിരുന്നു.


കീഴാറ്റൂരില്‍ എന്തുവില കൊടുത്തും ബൈപ്പാസ് നിര്‍മിക്കുമെന്നായിരുന്നു കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയത്. സമരക്കാരുടെ പ്രതിഷേധം മറികടന്ന് സ്ഥലത്ത് സര്‍വെ നടത്തുകയും സമരക്കാരുടെ പന്തല്‍ ചിലര്‍ കത്തിച്ച്‌ കളയുകയും ചെയ്തിരുന്നു. ബൈപ്പാസ് അനുകൂലികളും ബൈപ്പാസ് വിരുദ്ധരും തമ്മിലുള്ള പോര് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്തുന്ന നടപടി കൈക്കൊള്ളുന്നത്



Share this News Now:
  • Google+
Like(s): 124