23 March, 2018 08:42:27 PM


തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണു പ​ര​മ​മാ​യ ല​ക്ഷ്യ​മെ​ന്നു സീ​താ​റാം യെ​ച്ചൂ​രി

രാ​ജ്യ​ത്തു മ​തേ​ത​ര​ക​ക്ഷി​ക​ളു​ടെ യോ​ജി​ച്ച വേ​ദി​യു​ണ്ടാ​ക​ണം



തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫാ​സി​സ്റ്റ് ക​ക്ഷി​യാ​യ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണു പ​ര​മ​മാ​യ ല​ക്ഷ്യ​മെ​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സി​പി​ഐ 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. 

ഈ ​ദൗ​ത്യം വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ രാ​ജ്യ​ത്തു മ​തേ​ത​ര​ക​ക്ഷി​ക​ളു​ടെ യോ​ജി​ച്ച വേ​ദി​യു​ണ്ടാ​ക​ണം. അ​തി​നാ​ണു പ്ര​ധാ​ന ഇ​ട​തു​പ​ക്ഷ​പാ​ര്‍​ട്ടി​ക​ളെ​ന്ന നി​ല​യി​ല്‍ സി​പി​എ​മ്മും സി​പി​ഐ​യും നി​ല​കൊ​ള്ളു​ന്ന​ത്. കോ​ണ്‍​ഗ്ര​സു​മാ​യി ഏ​തു​ത​ര​ത്തി​ലു​ള്ള ബ​ന്ധ​മാ​ണു വേ​ണ്ട​തെ​ന്നു പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞേ തീ​രു​മാ​ന​മു​ണ്ടാ​കൂ. കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യ​മ​ല്ല പ​ക​രം വി​ശാ​ല ഐ​ക്യ​മാ​ണു ബി​ജെ​പി​ക്കെ​തി​രെ വ​ള​ര്‍​ന്നു​വ​രേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

രാ​ജ്യ​ത്തു ഭ​ര​ണം ന​ട​ത്തു​ന്ന​തു ബി​ജെ​പി​യാ​ണെ​ങ്കി​ലും ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ആ​ര്‍​എ​സ്‌എ​സാ​ണ്. രാ​ജ്യ​ത്ത് ഒ​രു പു​തി​യ ഭ​ര​ണ​ഘ​ട​ന കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണു ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്നും പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 142