Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

23 March, 2018 02:10:18 PM


മാ​ണിയെ വേ​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം; സഹകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.​എം. മാ​ണി

കേ​ര​ള​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ത​ന്നെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം



തിരുവനന്തപുരം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ത​ന്നെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.


മാ​ണി​യെ എ​ൽ​ഡി​എ​ഫി​ൽ വേ​ണ്ടെ​ന്ന കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ശ​രി​വ​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു​പ​ര​മാ​യും ഗു​ണം ചെ​യ്യി​ല്ല. മാ​ണി യു​ഡി​എ​ഫു​മാ​യും ബി​ജെ​പി​യു​മാ​യും ച​ർ​ച്ച​യി​ലാ​ണെ​ന്നും വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണു മാ​ണി പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന നേ​താ​ക്ക​ൾ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

അതേസമയം ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മു​മാ​യി സ​ഹ​ക​ര​ണം വേ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം- സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം വെള്ളിയാഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഭി​ന്ന​ത നി​ല​നി​ന്ന​തോ​ടെ തീ​രു​മാ​നം ഇ​രു​പാ​ർ​ട്ടി​ക​ളും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു വി​ട്ടു.കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ഇ​ട​തു​മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു സി​പി​എം-​സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച വി​ചി​ത്ര​മെ​ന്ന് കെ.​എം. മാ​ണി പറഞ്ഞു . സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഇ​തു​വ​രെ​യും ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ ആ​രെ​യും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ചെങ്ങന്നൂരിൽ സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്നും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് നി​ല​പാ​ട് പി​ന്നി​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്നും മാ​ണി കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യി സ​ഹ​ക​ര​ണം വേ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം- സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം വ്യാ​ഴാ​ഴ്ച ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ച​ർ​ച്ച​യി​ൽ ഭി​ന്ന​ത നി​ല​നി​ന്ന​തോ​ടെ തീ​രു​മാ​നം ഇ​രു​പാ​ർ​ട്ടി​ക​ളും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു വി​ട്ടു. 

കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്ക​ണ്ടെ​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടാണ് സി​പി​ഐ​യു​ടെ നി​ല​പാ​ടെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഇ​ന്ന് പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു​പ​ര​മാ​യും ഗു​ണം ചെ​യ്യി​ല്ല. മാ​ണി യു​ഡി​എ​ഫു​മാ​യും ബി​ജെ​പി​യു​മാ​യും ച​ർ​ച്ച​യി​ലാ​ണെ​ന്നും വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണു മാ​ണി പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്നും സി​പി​ഐ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.




Share this News Now:
  • Google+
Like(s): 115