18 February, 2016 10:01:12 AM


വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍‍



മലപ്പുറം : വിവാഹ വാഗ്‌ദാനം നല്‍കി പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ഇന്ത്യനൂര്‍ തലകാപ്പ്‌ സ്വദേശി മേലെതില്‍ അലിയാണ്‌ പിടിയിലായത്‌. 

ഒരു സ്വകാര്യ ബസ്സിലെ ക്ലീനറായ ഇയാള്‍ ബസില്‍ വച്ചാണ് പെണ്‍‍കുട്ടിയെ പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇയാള്‍ വീട്ടിലെത്തി തന്നെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K