23 March, 2018 01:58:58 PM


ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ഷിംലയില്‍ നിന്ന് ദില്ലിയിലെത്തിച്ചു

ആരോഗ്യനില തൃപ്തികരം



ഷിംല:ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ പ്രത്യേക വിമാനത്തില്‍ ഷിംലയില്‍ നിന്ന് ദില്ലിയിലെത്തിച്ചു. മകള്‍ പ്രിയങ്കയ്‌ക്കൊപ്പം ഷിംലയില്‍ കഴിയവേയാണ് അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.പ്രിയങ്കയുടെ കോട്ടേജിന്‍റെ നിര്‍മ്മാണ പുരോഗതി വീക്ഷിക്കാനാണ് അവര്‍ ഷിംലയിലെത്തിയത്.


രാത്രി 11.45 ഓടെ ആംബുലസില്‍ അവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സോണിയയുടെ ആവശ്യപ്രകാരം ചണ്ഡിഗഢില്‍ പരിശോധനയ്ക്ക് നില്‍ക്കാതെ പ്രത്യേക വിമാനത്തില്‍ അവരെ ദില്ലിയിലേക്ക് കൊണ്ടുവരുകയായിരുന്നു.ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു



Share this News Now:
  • Google+
Like(s): 110