23 March, 2018 01:35:39 PM


അണ്ണാഹസാരെ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

ലോക്പാല്‍ ബില്‍ നടപ്പിലാക്കുക



ദില്ലി: സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാഹസാരെ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ലോക്പാല്‍ ബില്‍ നടപ്പിലാക്കുക, കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് സമരം.


ലോക്പാല്‍ ബില്‍ നടപ്പാക്കുന്ന കാര്യത്തില്‍ വന്‍ വാഗ്ദാന ലംഘനമാണ് നടന്നതെന്നും കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹസാരെ ആരോപിച്ചു. ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുന്‍പ് പലതവണ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിരാഹാര സമരവുമായി ഹസാരെ രംഗത്തെത്തിയത്. നിരാഹാര സമരത്തിന് മുന്നോടിയായി രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ ഹസാരെ പുഷ്പാര്‍ച്ചന നടത്തി.


സമരത്തില്‍ നിന്ന് പിന്തിരിയണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹസാരെ കൂട്ടാക്കിയിട്ടില്ല. കൂടാതെ നിരാഹാര സമരത്തെ പിന്തുണച്ചെത്തുന്നവര്‍ സഞ്ചരിച്ച ട്രെയിന്‍ റദ്ദാക്കിയതായും ഹസാരെ ആരോപിച്ചു. നിരാഹാര സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നേതാക്കളെ വേദി പങ്കിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 93