22 March, 2018 12:08:25 PM


ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

വേദിയുടെ കാര്യത്തില്‍ തീരുമാനമായി



കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താല്‍ തത്ത്വത്തില്‍ തീരുമാനമായി. കായികമന്ത്രിയുമായി കെസിഎ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.മല്‍സരക്രമം നിശ്ചയിക്കാന്‍ കലൂര്‍ സ്റ്റേഡിയം ഉടമകളായ ജിസിഡിഎ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)ന്‍റെയും ഐഎസ്‌എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രതിനിധികളുടെ യോഗം നടക്കാനിരിക്കുന്നതിനിടെയാണു തീരുമാനം.


കലൂര്‍ സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് പിച്ച്‌ നിര്‍മിക്കുന്നതിനായി ഫുട്ബോള്‍ മൈതാനം കുത്തിക്കുഴിക്കുന്നതിനെതിരെ ഫുട്ബോള്‍ പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.വേദി സംബന്ധിച്ച വിഷയം വിവാദമായതോടെ പ്രതികരണവുമായി ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ പല പ്രമുഖരും രംഗത്ത് വന്നിരുന്നു. ഫുട്ബോള്‍ ലോക കപ്പ് നടന്ന സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല. ഇടക്കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുകയാണ് ഭാവിയില്‍ ഇതിനുള്ള പരിഹാരമുണ്ടാകുമെന്നും ടി.സി. മാത്യു പറഞ്ഞു.


കൊച്ചിയിലെ വേദി സംബന്ധിച്ച പ്രശ്നത്തേക്കുറിച്ച്‌ ആലോചിച്ച ശേഷം പ്രതികരിക്കാമെന്നും ബിസിസിഐ ഇക്കാര്യത്തില്‍ ഉടന്‍ നിലപാട് അറിയിക്കുമെന്നും ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



Share this News Now:
  • Google+
Like(s): 139