Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

22 March, 2018 11:20:37 AM


അതിരൂപത ഭൂമി ഇടപാട്: അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

തടസ്സഹര്‍ജിയുമായി കര്‍ദിനാള്‍ പക്ഷവും



ദില്ലി: എറണാകുളം- അങ്കമാലി ഭൂമി ഇടപാടില്‍ അന്വേഷണം താത്ക്കാലികമായി തടഞ്ഞുവച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹറജി. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗീസ് ആണ് തട്ടിപ്പ് മുഴുവന്‍ നടത്തിയിരിക്കുന്നതെന്നും ഇയാള്‍ക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ തന്നെ ഹാജരായേക്കുമെന്നാണ് സൂചന.


ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്ന് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ വാക്കാല്‍ ആവശ്യപ്പെട്ടേക്കും. അതിനു കഴിയില്ലെങ്കില്‍ ചീഫ് ജസ്റ്റീസിന്റെ് ബെഞ്ചില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നേക്കും. ഹര്‍ജിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ഹര്‍ജിയില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ പക്ഷവും സുപ്രീം കോടതിയെ സമീപിച്ചു. മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടന്‍ ആണ് തടസ്സഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.


കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ പ്രൊക്യൂറേറ്റര്‍ ഫാ.ജോഷി പുതുവ, മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ഏപ്രില്‍ മൂന്നിനാണ് അപ്പീല്‍ ഇനി പരിഗണിക്കുക.


ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. കത്തോലിക്കാ സഭയുമായും സഭാ നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആന്റണി ഡൊമിനിക്ക് കേസ് കേട്ടതിനെതിരെ പരാതിക്കാരില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.


ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ച് കേസെടുക്കാന്‍ ഉത്തരവിട്ടത്. 120ബി, 406, 415 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്‍ പോലീസിന് പരാതി നല്‍കിയതിനു തൊട്ടുപിറ്റേന്ന് കോടതിയെ സമീപിച്ചത് ഉചിതമായില്ലെന്നും പോലീസിന് തുടര്‍ നടപടി സ്വീകരിക്കാന്‍ സാവകാശം നല്‍കിയില്ലെന്നും സാങ്കേതികമായ പിഴവുണ്ടെന്നുമുള്ള കര്‍ദിനാള്‍ പക്ഷത്തിന്റെ വാദം പരിഗണിച്ചാണ് അന്വേഷണത്തില്‍ സ്റ്റേ അനുവദിച്ചത്.


അതിരൂപത 27.15 കോടി രൂപയ്ക്ക് വില്‍പ്പനയ്ക്ക് നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടി രൂപയ്ക്ക വിറ്റതുവഴി കോടികളുടെ നഷ്ടമുണ്ടായെന്നും ഇടനിലക്കാരന്‍ കര്‍ദിനാള്‍ അടക്കമുള്ളവരെ വഞ്ചിച്ചുവെന്നും കാണിച്ചാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 143