20 March, 2018 11:34:01 AM


സൂപ്പര്‍നായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു

നായികയായി വിദ്യാ ബാലന്‍



മുംബൈ:അകാലത്തില്‍ വിടപറഞ്ഞ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു.


ബോളിവുഡിലെ പ്രശ്സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്‌ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹന്‍സല്‍ പ്രഖ്യാപിക്കുകയായിരുന്നു. ശ്രീദേവിയുടെ കഥ പറയുന്ന ചിത്രത്തില്‍ ആരാകും തങ്ങളുടെ പ്രിയതാരമായെത്തുകയെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.


ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവര്‍ക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാന്‍ തന്‍റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച്‌ താന്‍ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹന്‍സല്‍ വ്യക്തമാക്കി.





Share this News Now:
  • Google+
Like(s): 221