Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

19 March, 2018 04:36:46 PM


കടന്നു പിടിക്കാന്‍ ശ്രമിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനാണെന്ന് പറഞ്ഞിട്ടില്ല- നിഷ ജോസ് കെ. മാണി

ഷോണിന്‍റെയോ മറ്റാരുടെയെങ്കിലുമോ പേര് താന്‍ പറഞ്ഞിട്ടില്ല



കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വിവാദത്തില്‍ നിലപാട് മാറ്റി നിഷ ജോസ് കെ. മാണി. തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനാണെന്ന് പറഞ്ഞിട്ടില്ല. ഒരു പ്രമുഖന്‍റെ മകനെന്ന് സ്വയം പരിചയപ്പെടുത്തിയ മെലിഞ്ഞ വ്യക്തിയെന്നാണ് അയാളെക്കുറിച്ച്‌ താന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും നിഷ  പറഞ്ഞു.


മീ ടൂ ക്യാംപെയ്ന്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതല്ല. അയാളുടെ പേര് വെളിപ്പെടുത്തില്ല. അത് സ്വകാര്യതയ്ക്കുള്ള അവകാശമാണ്. പീഡിപ്പിക്കപ്പെടുകയോ പീഡന ശ്രമത്തിന് ഇരയാകുകയോ ചെയ്തവര്‍ക്ക് അത് തുറന്നു പറയാനും താന്‍ സമൂഹത്തില്‍ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനുമാണ് ഈ ക്യാംപെയ്ന്‍. വാക്കാലോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ട ആദ്യത്തെ സ്ത്രീയല്ല താന്‍. പലരും അത് തുറന്നു പറയാന്‍ തയ്യാറാകുന്നില്ലെന്നും നിഷ പറഞ്ഞു.


പുസ്തകത്തില്‍ വെളിപ്പെടുത്തിയ സംഭവം വളരെ നാളുകള്‍ക്ക് മുന്‍പ് ഉണ്ടായതാണ്. അന്ന് തന്‍റെ കുട്ടികള്‍ തീരെ ചെറുതായിരുന്നു. ജോലി കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അക്രമി അറസ്റ്റിലാകണമെന്ന് ഉണ്ടായിരുന്നെങ്കില്‍ അന്ന് തന്നെ താന്‍ പേര് വെളിപ്പെടുത്തുമായിരുന്നു. രാഷ്ട്രീയക്കാരന്‍റെ ഭാര്യ എന്ന നിലയില്‍ മറക്കാനല്ല ക്ഷമിക്കാനാണ് പഠിച്ചത്. അക്രമിയുടെ പേര് പറയാതെ തന്നെ സംഭവം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് അതിനാലാണെന്നും നിഷ കൂട്ടിച്ചേര്‍ത്തു.


നിഷയെ അപമാനിക്കാന്‍ ശ്രമിച്ചത് ഷോണ്‍ ജോര്‍ജാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ഷോണ്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഷോണ്‍ ജോര്‍ജാണ് അക്രമിയെന്ന് ആരാണ് പറഞ്ഞതെന്ന് നിഷ ചോദിച്ചു. ഷോണിന്‍റെയോ മറ്റാരുടെയെങ്കിലുമോ പേര് താന്‍ പറഞ്ഞിട്ടില്ല. പി.സി ജോര്‍ജിന്‍റെ കുടുംബം തന്‍റെ കുടുംബത്തെ അസഭ്യം പറയുന്നതില്‍ വേദനയുണ്ടെന്നും നിഷ ജോസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 211