18 March, 2018 08:42:13 AM


മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു

ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടുന്നു




മലപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ അരിപ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.


രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന പാചകവാതകം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണ് വിട്ട് മറിയുകയായിരുന്നു. ചേളാരി ഐ.ഒ.സി പ്ളാന്റില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ തോതില്‍ വാതകച്ചോര്‍ച്ചയില്ലെന്നാണ് സൂചന.



Share this News Now:
  • Google+
Like(s): 210