18 March, 2018 08:32:18 AM


മണ്ണാര്‍ക്കാട് ഉറങ്ങിക്കിടന്ന രണ്ട് പേര്‍ ബസ് കയറി മരിച്ചു

ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്




പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്ക് സമീപം ജാര്‍ഖണ്ഡുകാരായ രണ്ട് പേര്‍ ബസ് കയറി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ബസ് കയറുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ അപകടം. കുഴല്‍ക്കിണര്‍ ജോലിക്കെത്തിയവരാണ് മരിച്ചത്. പരുക്കേറ്റ ഒരാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്



Share this News Now:
  • Google+
Like(s): 150