17 March, 2018 10:57:59 PM


കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ പ​തി​നൊ​ന്നു​കാ​രി പ്ര​സ​വി​ച്ചു

നാ​ല് പേര്‍ അറസ്റ്റില്‍; ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല




അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ പ​തി​നൊ​ന്നു​കാ​രി പ്ര​സ​വി​ച്ചു. ശ​നി​യാ​ഴ്ച രാ​ജ്കോ​ട്ടി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ബാ​ലി​ക പെ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. മാ​സം തി​ക​യാ​തെ​യാ​യി​രു​ന്നു പ്ര​സ​വം. മാ​സ​ങ്ങ​ൾ​ക്കു മു​ന്പു​വ​രെ ആ​റു പേ​ർ ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ​തി​നെ തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ബ​ക്തി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു പേ​ർ ഒ​ളി​വി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രാ​ൾ​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഒ​രാ​ളു​ടെ കാ​ഴ്ച​യ്ക്കു ത​ക​രാ​റു​ണ്ട്. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ നി​ല തൃ​പ്തി​ക​ര​ണ​മാ​ണെ​ന്നും ജ​നി​ച്ച കു​ഞ്ഞി​ന് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 104