15 March, 2018 06:24:27 PM


ആലപ്പുഴ ആറാട്ടുവഴിയില്‍ കാറും ലോറിയും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവര്‍ കരുനാഗപ്പള്ളി സ്വദേശികളെന്ന് പോലീസ്



ആലപ്പുഴ: ആറാട്ടുവഴി പങ്കജ് തീയേറ്ററിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കരുനാഗപ്പള്ളി സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് മലപ്പുറത്തുനിന്നും കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കാര്‍ തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന ലോറിയുമായി ഇടിച്ചായിരുന്നു അപകടം. കാറിന്‍റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.



Share this News Now:
  • Google+
Like(s): 93