15 March, 2018 04:54:31 PM


മുന്നൂലം ഭവന്‍ നമ്പൂതിരിപ്പാട് ഗുരുവായൂര്‍ മേല്‍ശാന്തി

ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് കാലാവധി




തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ മുന്നൂലം ഭവന്‍ നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറുമാസത്തേക്കാണ് കാലാവധി. നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. ഗുരുവായൂര്‍ സ്വദേശിയാണ് ഭവന്‍ നമ്പൂതിരി. ഇത് രണ്ടാം പ്രാവശ്യമാണ് ക്ഷേത്രം മേല്‍ശാന്തിയായി ഭവന്‍ നമ്പൂതിരിയെ തെരഞ്ഞെടുക്കുന്നത്.

മേല്‍ശാന്തിക്കായി 48 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ശ്രീലകത്തിന് മുന്നിലെ നമസ്കാര മണ്ഡപത്തില്‍ മേല്‍ശാന്തി ഇ പി കൃഷ്ണന്‍ നമ്പൂതിരി വെള്ളിക്കുംഭത്തില്‍ നിന്നാണ് നറുക്കെടുത്തത്. മാര്‍ച്ച്‌ 31ന് രാത്രി അത്താഴപൂജക്ക് ശേഷം പുതിയ മേല്‍ശാന്തി സ്ഥാനമേല്‍ക്കും. അതിനു മുമ്പായി 12 ദിവസം തെരഞ്ഞെടുത്ത പുതിയ മേല്‍ശാന്തി ക്ഷേത്രത്തില്‍ ഭജനമിരിക്കും.



Share this News Now:
  • Google+
Like(s): 77