15 March, 2018 08:02:03 AM


ഓണ്‍ലൈന്‍ തട്ടിപ്പ് : നൈജീരിയന്‍ യുവതി പിടിയില്‍

തട്ടിയെടുത്തത് ഒരു ലക്ഷവും ഇലക്ട്രോണിക് ഉപകരണവും



മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പ് കേസിൽ നൈജീരിയന്‍ യുവതി പിടിയിൽ. ബെല്ലോ പമിലെറിന്‍ ഡെബോറെ(23)യെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. 

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്​പദമായ സംഭവം. പരസ്യ വെബ്‌സൈറ്റില്‍ ഇലക്ട്രോണിക് ഉപകരണം വില്‍ക്കാന്‍ പരസ്യംചെയ്ത പരാതിക്കാരനെ അമേരിക്കയില്‍ നിന്നാണെന്ന് പറഞ്ഞ് ബെല്ലോ ബന്ധപ്പെട്ടു. പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുതരാം എന്നു വിശ്വസിപ്പിച്ച പ്രതി സാധനം കൂറിയര്‍ മുഖാന്തരം കൈക്കലാക്കി. പിന്നീട് പണം കൈമാറുന്നതിനു ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ചാര്‍ജ് എന്ന പേരില്‍ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു.

മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലെത്തിച്ചു.



Share this News Now:
  • Google+
Like(s): 48