Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

14 March, 2018 10:04:52 PM


അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; നിര്‍മാതാവിനെതിരെ പരാതിയുമായി പ്രിയാമണി

നഷ്ടപരിഹാരം കിട്ടിയേ തീരൂ എന്ന് പ്രിയാമണി



ഹൈദ്രാബാദ്: തെലുങ്ക് നിര്‍മാതാവിനെതിരെ പരാതിയുമായി പ്രിയാമണി. തന്‍റെ ചിത്രം ദുരുപയോഗം ചെയ്തതാണ് പ്രിയാമണിയെ ചൊടിപ്പിച്ചത്. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്‍മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു.


അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച്‌ തുടങ്ങുകയും എന്നാല്‍ പിന്മാറുകയുമായിരുന്നു. പിന്നീട് മറ്റൊരു നടിയെവച്ച്‌ ചിത്രം പൂര്‍ത്തിയായി. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. എന്നാല്‍ ടീസറില്‍പോലും തന്‍റെ രംഗങ്ങളുണ്ടെന്നാണ് പ്രിയാമണി പറയുന്നത്.


താന്‍ ആ ചിത്രത്തിന്‍റെ ഭാഗമല്ലാതിരുന്നിട്ടുപോലും ചിത്രങ്ങള്‍ പ്രമോഷനായി ഉപയോഗിക്കുന്നു. ടീസറല്‍ പോലും താനുണ്ട്. തനിക്ക് നഷ്ടപരിഹാരം കിട്ടിയേ തീരൂ എന്ന് പ്രിയാമണി പറയുന്നു. മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലാണ് പ്രിയാമണി പരാതി നല്‍കിയത്. അസോസിയേഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ടീസര്‍ താഴെ കാണാം.



Share this News Now:
  • Google+
Like(s): 174