14 March, 2018 09:44:37 PM


മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂടും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മന്ത്രിമാരുടെ ശമ്പളം 90,300 ആകും



തിരുവനന്തപുരം: എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ബില്‍ ഈനിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.


സാമാജികരുടെ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് നിയമിച്ച ജയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്കരണ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചല്ല ബില്‍ തയ്യാറാക്കിയിട്ടുള്ളത്.



Share this News Now:
  • Google+
Like(s): 187