14 March, 2018 01:22:02 PM


ബിജെപിക്ക് അടിതെറ്റുന്നു; ഗോരഖ്പുരിലും ഫൂല്‍പുരിലും എസ്പി മുന്നേറ്റം

സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലീഡ്



ലക്നോ: യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍  ബിജെപി പതറുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലീഡ് .മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പുരിലും ബിജെപിയുടെ ലീഡ് താഴേക്കു പോയി. രണ്ടിടത്തും സമാജ്‍വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാനാര്‍ഥികളാണ് മുന്നില്‍ നില്‍ക്കുന്നത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലാണ്.


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലം ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിലായിരുന്ന ബിജെപിയെ കടത്തിവെട്ടി എസ്പി സ്ഥാനാര്‍ഥി മുന്നിലെത്തി.ഗൊരഖ്പുരില്‍ ആറ് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 7139 വോട്ടിന്റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ട്.


ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബിജെപി തിരിച്ചടിയായി.തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടോടെ ചിത്രം മാറി. എസ്പി സ്ഥാനാര്‍ഥി ലീഡ് പിടിക്കുകയായിരുന്നു. ഫൂല്‍പ്പൂരിലും കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച സ്ഥാനത്താണിത്.



Share this News Now:
  • Google+
Like(s): 196