Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

14 March, 2018 01:13:07 PM


മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് എസ്.ബി.ഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം സേവിങ്സ് അക്കൗണ്ടുകള്‍

സ്റ്റേറ്റ് ബാങ്കിന് 41 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളത്



ഇന്‍ഡോര്‍ : അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് എസ്.ബി.ഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം സേവിങ്സ് അക്കൗണ്ടുകള്‍. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകളിന്മേല്‍ നടപടി എടുത്തത്. മധ്യപ്രദേശുകാരനായ ചന്ദ്രശേഖര്‍ ഗൗഡ് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി ആണ് ഇക്കാര്യം അറിയിച്ചത്.


നിലവില്‍ സ്റ്റേറ്റ് ബാങ്കിന് 41 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 16 കോടിയും പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളോ ബേസിക് സേവിങ്സ് അക്കൗണ്ടുകളോ ആണ്. അതായത് ഈ 16 കോടി അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് ബാധകമല്ലത്രേ. പെന്‍ഷന്‍ വാങ്ങുന്നവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം ആനുകല്യം ലഭിക്കുന്നവര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും.



Share this News Now:
  • Google+
Like(s): 130