13 March, 2018 09:33:01 PM


ദ്വീപ് നിവാസികൾ പ്രാർത്ഥിക്കുന്നു; വിജയ ജീവിതത്തിലേക്ക് ചുവട് വയ്ക്കുവാൻ



കൊച്ചി: വിജയ ചുവട് വയ്ക്കട്ടെ ജീവിതത്തിലേയ്ക്ക്,,,,, ഇത് ഒരു നാടിന്‍റെ പ്രാർത്ഥനയാണ്. മരട് നഗരസഭയിലെ വളന്തകാട് ദ്വീപ് നിവാസികളുടെ ഒരേയൊരു പ്രാത്ഥന ഇത് മാത്രമാണ്. ദ്വീപിലെ ചോർന്നൊലിക്കുന്ന ഇരുമുറി വീട്ടിലെ ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും വിജയ ചുവട് വയ്ക്കാനൊരുങ്ങുന്നത് ഒരു കൂട്ടം സുമനസ്സുകളുടെ കാരുണ്യത്താലാണ്. കൂലിപ്പണിക്കാരനായ ഭർത്താവ് രാധാകൃഷ്ണനും, മരട് മാങ്കായിൽ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനുമടങ്ങിയതാണ് വിജയയുടെ കുടുംബം. അർബുദ രോഗബാധയെ തുടർന്ന് മൂന്ന് വർഷം മുമ്പാണ് വിജയയുടെ ഇടത് കാൽ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റിയത്. പണമില്ലാത്തതിനാൽ വയ്പ്പ് കാൽ പിടിപ്പിക്കാനായില്ല. തുടർന്നുള്ള ജീവിതം ഇരു മുറി വീട്ടിൽ ഇരുളടഞ്ഞു.

നെട്ടൂർ സ്വദേശിനിയായ ഹോമിയോ ഡോക്ടർ ബേബി പാപ്പച്ചനും, ഡിവിഷൻ കൗൺസിലർ രതി ദിവാകരനും വിജയയുടെ ജീവിതം ജീവകാരുണ്യ പ്രവർത്തകയും, മരട് നഗരസഭ മുൻ കൗൺസിലറുമായ ഗ്രേസി സൈമന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ഇവരുടെ നേതൃത്വത്തിൽ, സുമനസ്സുകളുടെ സഹായത്തോടെ ജയ്പ്പൂരിലേക്ക് ഞായറാഴ്ച്ച വണ്ടി കയറും വിജയമ്മ. തന്‍റെ മുറിച്ചുമാറ്റിയ കാലിന്റെ ഭാഗത്ത് വയ്പ്പുകാൽ വച്ച് തിരിച്ചു വരും സംഘം. വിജയയുടെ ജീവിതത്തിലേക്കുള്ള ചുവടുവയ്പ്പുകൾക്കായ് കാതോർക്കുകയണ്' വളന്തകാട് ദ്വീപ് നിവാസികൾ.

ഈ വർഷം നിർദ്ധനരായ പത്ത് പേർക്ക് വയ്പ്പ് കാൽ വച്ച് നൽകാനായ ചാരിതാർത്ഥ്യത്തിലാണ് ഗ്രേസി സൈമൺ. എന്നാൽ വിജയെ പോലെ ജീവിത വഴിതാരയിൽ കാലിടറി വീണ നിർദ്ധനരായ മറ്റ് രണ്ട് പേരെ കൂടി ജയ്പൂരിലേക്ക് കൊണ്ടുപോയി പൊയ്ക്കാൽ ഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗ്രേസി സൈമൺ. ഇവരുടെ ചിലവിനായുള്ള നെട്ടോട്ടത്തിലാണ് ഗ്രേസി സൈമൺ. ഇവരെ സഹായിക്കാനുള്ള സുമനസ്സുകളോ, സംഘടനകളോ ഉണ്ടെങ്കിൽ വിളിക്കൂക. ഗ്രേസി സൈമൺ- 9605678350. 


- ഉണ്ണികൃഷ്ണന്‍ പനങ്ങാട്


Share this News Now:
  • Google+
Like(s): 272