13 March, 2018 12:58:30 PM


മണവാട്ടിയാകാന്‍ 6 മലയാളികള്‍;ഇവരില്‍ ആരാകും ആര്യയുടെ വധു

രണ്ടു പേര്‍ പുറത്ത്



ചെന്നൈ:ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയുടെ വിവാഹത്തിനെ കുറിച്ചാണ്. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഇപ്പോള്‍ ഏറെ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. റിയാലിറ്റി ഷോയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും മികച്ച ജനപ്രീതിയാണ് ഷോയ്ക്ക് ലഭിക്കുന്നത്.


ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയില്‍ രാജ്യത്തെമ്പാടുമുള്ള 16 പെണ്‍കുട്ടികളാണ് മാറ്റുരക്കുന്നത്. അതില്‍ 6 പേര്‍ മലയാളി സുന്ദരികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ ആര്യ മത്സരാര്‍ഥികളെ പരിചയപ്പെടുത്തിയിരുന്നു. വളരെ രസകരവും ആകാംക്ഷഭരിതവുമായ റൗണ്ടുകളാണ് റിയാലിറ്റി ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


ആര്യയ്ക്ക് വധുവിനെ തേടിയുള്ള റിയാലിറ്റി ഷോയായ എങ്ക വീട്ടു മാപ്പിളൈ യുടെ ആദ്യ എലിമിനേഷന്‍ പൂര്‍ത്തിയായി. റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ ഏറെ ചോദ്യങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു. ഷോ എങ്ങനെയായിരിക്കുമെന്നും അതിന്‍റെ എലിമിനേഷനെ കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ആവര്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ആദ്യ എലിമിനേഷന്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 16 മത്സരാഥികളാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അതില്‍ 6 പേര്‍ മലയാളെന്നതാണ് ശ്രദ്ധേയം. 29കാരിയായ ആന്‍സി, കോട്ടയം സ്വദേശി അനു (20), അയീഷ (28), ദേവസൂര്യ (27), ആലുവ സ്വദേശി സീതാലക്ഷ്മി (25), ശ്രീയ സുരേന്ദ്രന്‍(20) എന്നിവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആന്‍സിയും അനുവും ഷോയില്‍ നിന്ന് പുറത്തായിരുന്നു.


റിയാലിറ്റി ഷോ പോലെതന്നെ ഏറെ വ്യത്യസ്തമായ റൗണ്ടുകളാണ് മത്സരാഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ കണ്ട റിയാലിറ്റി ഷോകളെക്കാലും വ്യത്യസ്തമാണ്. ഒരു വിവാഹം കഴിക്കണമെങ്കില്‍ ഇതൊക്കെ അറിയണോ എന്ന് ചിലപ്പോള്‍ ചിന്തിച്ചു പോകും . ഇതില്‍ ഏറെ ശ്രദ്ധേയം റാമ്പ് വാക്കിങ് ആയിരുന്നു. മത്സരാഥികള്‍ അതീവ സുന്ദരിമാരായാണ് വേദിയില്‍ പ്രത്യേക്ഷപ്പെട്ടത്. സുന്ദരിമാരുടെ സ്റ്റേജിലേയ്ക്കുള്ള ചുവടു വയ്പ്പ് സൗന്ദര്യ മത്സരത്തിനു സമാനമായിരുന്നു. വാസ്ത്രമായാലും അണിഞ്ഞൊരുങ്ങലായാലും അതുപോലെ തന്നെയായിരുന്നു.


റിയാലിറ്റി ഷോ ആരംഭിച്ചതു മുതല്‍ അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ചിറക് മുളച്ചിരുന്നു. ഇതുവെറും നാടകമാണെന്നും വിവാഹം കഴിക്കാന്‍ ആരെങ്കിലും റിയാലിറ്റി ഷോ നടത്തുമോ എന്നുള്ള സംശയങ്ങളും ചിലര്‍ പ്രകടിപ്പിച്ചിരുന്നു. ജീവിതത്തിലെ ഒരു സുപ്രദ്ധാന വിഷയമാണ് വിവാഹം. ആ തീരുമാനം ആരെങ്കിലും റിയാലിറ്റി ഷോയെ ആശ്രയിച്ചു എടുക്കുമോ? അത് ശരിയായ നടപടി അല്ലാ എന്നാണ് വിമര്‍ശകരുടെ വാദം. പെണ്‍കുട്ടികളുടെ ജീവിതം വെച്ചുള്ള കളിയാണെന്നും ചില ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇവരെ ഇതു മാനസികമായി തളര്‍ത്തുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിവാഹത്തെ കച്ചവടവുമായി കൂട്ടി യോജിപ്പിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ നിന്ന് കമന്റുകള്‍ ഉയരുന്നുണ്ട്.


കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുന്‍പ് ഫേസ്ബുക്ക് ലൈവില്‍ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ജീവിക്കാന്‍ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാല്‍ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നല്‍കിയപ്പോള്‍ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകള്‍ ഒന്നു മില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറ‍ഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോണ്‍ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതില്‍ നിന്നാണ് 16 പെണ്‍കുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്. ഇപ്പോഴും ഷോ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 145