13 March, 2018 12:25:04 PM


പേരൂർക്കടയിൽ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ള്‍ക്ക് പരിക്കേറ്റു



ച​വ​റ: കോയമ്പത്തൂരിൽ നിന്നും പച്ചക്കയറി കയറ്റി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി പേരൂർക്കടയ്ക്ക് സമീപം ദേശീയപാതയോരത്ത് മറിഞ്ഞു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ർ രാ​ജവേ​ലു (27), സ​ഹാ​യി രാ​ജേ​ഷ് (25) എ​ന്നി​വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. ചവറയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി ലോറി ഉയർത്തിയാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. മ​റി​ഞ്ഞ ലോ​റി ഉ​യ​ർ​ത്തി​യ ശേ​ഷം പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ൾ മ​റ്റൊ​രു ലോ​റി​യി​ൽ ക​യ​റ്റി കൊ​ണ്ടുപോ​യി.



Share this News Now:
  • Google+
Like(s): 92