13 March, 2018 10:42:55 AM


പൊന്‍കുന്നം -പാലാ റോഡില്‍ കാര്‍ ഇടിച്ചു തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റത് മലപ്പുറം സ്വദേശികള്‍ക്ക്



പൊന്‍കന്നം പാലാ - പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം രണ്ടാം മൈലില്‍ കാര്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് മതിലിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വഴിക്കടവ് മരുത പാലേന്‍കര പി.എ നിധീഷ്, നിധിന്‍ പി. , കാര്‍ ഓടിച്ചിരുന്ന മേനകത്തു വീട്ടില്‍ രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് നിഗമനം. പൊന്‍കുന്നത്ത് കെട്ടിടങ്ങളുടെ ഇന്‍റീരിയര്‍ ജോലിക്കെത്തിയതായിരുന്നു ഇവര്‍. 11 കെ വി ലൈനിന്‍റെ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് കാര്‍ മതിലിലിടിച്ച് റോഡിലേക്ക് മറിഞ്ഞു .  റോഡില്‍ മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. 



Share this News Now:
  • Google+
Like(s): 145