12 March, 2018 09:55:39 PM


ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍



ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. സജി ചെറിയാന്‍ 2006ല്‍ ചെങ്ങന്നൂരില്‍ നിന്നും നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെങ്ങന്നൂരില്‍ വച്ചാണ് സ്ഥാനാര്‍ഥിത്വം ഔദ്യോഗിക പ്രഖ്യാപിച്ചത്.


സിപിഐ എം ജില്ലാ സെക്രട്ടറിയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടയളാണ് സജി ചെറിയാന്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ നേരത്തെ ധാരണയായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 1995ല്‍ ജില്ലാ കമ്മിറ്റി അംഗമായ സജി ചെറിയാന്‍ 2001 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമായു പ്രവര്‍ത്തിച്ചുവരികയാണ്.



Share this News Now:
  • Google+
Like(s): 84