12 March, 2018 04:26:59 PM


നേപ്പാള്‍ വിമാനാപകടം: മൃതദേഹങ്ങള്‍ പുറത്തെടുത്തു

മരിച്ചവരുടെ എണ്ണം സംബന്ധിച്ച്‌ സ്ഥിരീകരണമില്ല



കാഠ്മണ്ഡു:നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പരിക്കറ്റവരെ പുറത്തെത്തിച്ച്‌ ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തില്‍ നിന്ന് കണ്ടെടുത്തു.


ഇരുപതോളം പേരെയാണ് ഇതുവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചവരുടെ എണ്ണം സംബന്ധിച്ച്‌ ഇനിയും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ധാക്കയില്‍ നിന്ന് കാഠ്മമ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.


റണ്‍വേയില്‍ നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടു.



Share this News Now:
  • Google+
Like(s): 206