12 March, 2018 03:30:29 PM


വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടം ബാലഗ്രാം സ്വദേശികളാണ് മരിച്ചത്



എരുമേലി ; വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം ബാലഗ്രാം സ്വദേശികളായ കൂടത്തിങ്കല്‍ വീട്ടില്‍ വിദ്യാധര കുറുപ്പ് (64) ഭാര്യ ശാന്തകുമാരി (56) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ പോയി മടങ്ങി വരവേ രാത്രി 2.30ന് എരുമേലി കനകപ്പാലത്ത് വച്ചായിരുന്നു അപകടം. ഡ്രൈവറെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


എതിര്‍ദിശയില്‍ നിന്നും വന്ന ക്രെയിനിലേക്ക് കാര്‍ ഇടിച്ചാണ് ദമ്പതികള്‍ മരിച്ചത്. ഇടുക്കി നെടുങ്കണ്ടം ഡ്രൈവര്‍ ബാലഗ്രാം സ്വദേശി രാഗസുധയില്‍ രാജീവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് നിഗമനം. 



Share this News Now:
  • Google+
Like(s): 273