12 March, 2018 01:35:04 PM


ബിജെപിക്ക് സവര്‍ണാധിപത്യം; കേരളത്തില്‍ വളരാനാകില്ലെന്ന് വെള്ളാപ്പള്ളി

ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ വെള്ളാപ്പള്ളി



ആലപ്പുഴ: രാജ്യസഭാ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ സംസ്ഥാന ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ ബിജെപിയില്‍ സവര്‍ണാധിപത്യം തുടരുന്നുവെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റഞ്ഞു.

അതുകൊണ്ടുതന്നെ ബിജെപിക്കു കേരളത്തില്‍ വളരാന്‍ സാധിക്കുന്നില്ല. ബിഡിജെഎസിന്റെ സഹായമില്ലാതെ ചെങ്ങന്നൂരില്‍ ബിജെപിക്കു കഴിഞ്ഞ തവണത്തെ മികവു പുലര്‍ത്താന്‍ കഴിയില്ല. സംസ്ഥാനത്തെ ബിജെപി നേതൃത്വം എന്‍ഡിഎയെ നന്നായി കൊണ്ടുനടക്കുന്നില്ലെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി പ്രഖ്യാപിക്കുന്നതു വെല്ലുവിളിയായി സ്വീകരിക്കണം. കേരള ബിജെപി മുന്‍ അധ്യക്ഷന്‍ വി.മുരളീധരനു ലഭിച്ച എംപി സ്ഥാനം വൈകിക്കിട്ടിയ അംഗീകാരമാണ്. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത പലര്‍ക്കും മുന്‍പേ സ്ഥാനം നല്‍കി. എംപി സ്ഥാനം മുരളീധരന് അര്‍ഹതപ്പെട്ടതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 



Share this News Now:
  • Google+
Like(s): 168