16 February, 2016 04:45:16 PM


ആദ്യവിമാനം കണ്ണൂരില്‍ ഫെബ്രുവരി 29 ന് ഇറങ്ങും




കണ്ണൂര്‍ : ഫെബ്രുവരി 29 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം പരീക്ഷണ പറക്കലിന് വൈദിയാകുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം  വിമാനത്താവളത്തില്‍ അതിന് സാക്ഷ്യം വഹിക്കും 
പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങളില്‍ ഒന്നാമത്തേതായി കണ്ണൂരിനെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പരീക്ഷണപ്പറക്കല്‍ നടത്തി 2016 സെപ്റ്റംബറില്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള വിമാനസര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K