12 March, 2018 11:27:34 AM


ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്‍റെ മൃതദേഹം: കൊലപാതകമെന്ന് സംശയം

യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല



ചെറുതുരുത്തി: ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തിക്ക് സമീപം റെയില്‍വേ പാലത്തിന് താഴെയുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന നിലയില്‍ മണലിലാണ് മൃതദേഹം കണ്ടെത്തിയത്.


കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 



Share this News Now:
  • Google+
Like(s): 180