11 March, 2018 09:32:17 PM


ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വി. മരളീധരന്‍ സ്ഥാനാര്‍ഥിയാകും

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യ സഭാ സീറ്റ് നിഷേധിച്ചു



ദില്ലി: രാജ്യസഭയിലേക്കു മത്സരിക്കുന്ന 18 പേരുടെ പട്ടിക ബിജെപി പുറത്തു വിട്ടു. പട്ടികയില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി നേതാവ് വി.മരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 പേരടങ്ങുന്ന പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.


വി മരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യ സഭയിലേക്ക് മത്സരിക്കുക.രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നും സ്ഥാനാര്‍ഥിയാകും .കേരളത്തില്‍ ബിജെപിയുടെ ഘടക കക്ഷിയായ ബിഡിജെഎസ്്സ,ിനെ ബിജെപി തഴഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യ സഭാ സീറ്റ് നിഷേധിച്ചുകൊണ്ടാണ് വി മുരളീധരന് സീറ്റ് നല്‍കിയത്.ബിഡിജെഎസ്സിനേറ്റ തിരിച്ചടിയാണ് സീറ്റ് നിഷേധം.



Share this News Now:
  • Google+
Like(s): 101