11 March, 2018 08:08:58 PM


തേ​നി​യി​ൽ കാ​ട്ടു​തീ​: ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു (VIDEO കാണാം)

നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു



ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ കാ​ട്ടു​തീ​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു. നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കു​ര​ങ്ങ​ണി​യി​ലെ കു​ളു​ക്ക് മ​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ കോ​യ​മ്പ​ത്തൂ​ർ ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ കോളേജ് വിദ്യാര്‍ത്ഥികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്. ട്ര​ക്കിം​ഗി​നു​പോ​യ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പു​റ​പ്പെ​ട്ടു.

കാട്ടുതീയില്‍പ്പെട്ട് നാലു പേർ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തില്‍ 40 ഓളം പേരുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം. 21 പേര്‍ക്ക് പേള്ളലേറ്റതായി സൂചനയുണ്ട്. പലരെയും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 12 കുട്ടികളെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെകൂടാതെ 15 കുട്ടികളോളം മലയുടെ താഴെയെത്തിച്ചേര്‍ന്നു. ബാക്കിയുള്ള 13 കുട്ടികളേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ശക്തമായ കാറ്റ് വീശുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. 

ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്.  തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് തേനി കളക്ടറടക്കമുള്ളവര്‍ അൽപസമയത്തിനകം എത്തും. തീയണയ്ക്കാന്‍ തമിഴ്‌നാടിന്റെ എയര്‍ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും തേടി.






Share this News Now:
  • Google+
Like(s): 418