11 March, 2018 02:43:17 PM


ലൈറ്റ് മെട്രോ: സര്‍ക്കാരിനെ കുരുക്കാന്‍ ആരും മെനക്കെടേണ്ടെന്ന് മന്ത്രി സുധാകരന്‍

സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് തെളിയിച്ചാൽ ചര്‍ച്ചയ്ക്കു തയാറെന്നും മന്ത്രി




തിരുവനന്തപുരം: ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയിട്ടില്ലെന്നും ആരോപണമുന്നയിക്കുന്നവർ അത് തെളിയിച്ചാൽ ചര്‍ച്ചയ്ക്കു തയാറാണെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. പുതിയ മെട്രോ നയം വരുന്നതിനു മുൻപുതന്നെ കേന്ദ്രത്തിനു സംസ്ഥാനം കത്തയച്ചതാണെന്നു പറഞ്ഞ സുധാകരൻ ഇതറിയാമായിരുന്നിട്ടും ഇ.ശ്രീധരന്‍ ഉള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദുഃഖകരമാണെന്നും പറഞ്ഞു. ഈ വിഷയമുയർത്തി സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Share this News Now:
  • Google+
Like(s): 118