Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

11 March, 2018 11:38:47 AM


ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ഉത്സവം? സത്യമെന്തന്നറിയാതെ ഭക്തജനങ്ങള്‍

വാര്‍ത്തകള്‍ തെറ്റെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തില്‍ വീണ്ടും ഉത്സവം നടക്കുന്നതായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കഴിഞ്ഞ ഫെബ്രുവരി 16ന് കൊടിയേറി 25ന് ആറാട്ടോടെ സമാപിച്ച ഉത്സവത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് ഉത്സവം വീണ്ടും നടത്തുന്നുവെന്ന പ്രചരണമാണ് കൊഴുക്കുന്നത്. ഉടന്‍ നടക്കുന്ന ദേവപ്രശ്നത്തെ തുടര്‍ന്ന് അന്തിമതീരുമാനം ഉണ്ടാവുമെന്നും വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. 

ഇതിനിടെ പേരൂര്‍ പൂവത്തുംമൂട്ടില്‍ ആറാട്ടിനുശേഷം ഏറ്റുമാനൂരപ്പന്‍ തിരികെ പോന്നില്ലെന്നും ഭഗവാന്‍റെ സാന്നിദ്ധ്യം പേരൂരില്‍ ഉണ്ടെന്നുമുള്ള പ്രചരണങ്ങളും വ്യാപകമായി. എന്നാല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ഉത്സവം നടത്തുക എന്ന തീരുമാനം ഇല്ലെന്നും ക്ഷേത്രം അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍ പറഞ്ഞു. 
ആറാട്ട് ദിനത്തില്‍ വൈകിട്ട് ആറാട്ട് കടവിലും വെളുപ്പിനെ ക്ഷേത്ര ഗോപുരത്തിലും ആന പിണങ്ങിയിരുന്നു. ക്ഷേത്രഗോപുരത്തില്‍ ആന ഇടഞ്ഞതിനെതുടര്‍ന്ന് ആറാട്ട് എതിരേല്‍പിന് അകമ്പടി ആനകളില്ലാതെ വന്നു. ഇതേ ദിവസം ഉണ്ടായ അഗ്നിബാധയും ഉത്സവപരിപാടികളില്‍ ഉണ്ടായ പോരായ്മകളും ചൂണ്ടികാട്ടി ദേവപ്രശ്നം ആവശ്യപ്പെട്ട് വിവിധ ഹൈന്ദവസംഘടനകള്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ തന്ത്രിയുടെ സമ്മതത്തോടെ ഒറ്റരാശിയും ആവശ്യമെങ്കില്‍ ദേവപ്രശ്നവും നടത്തുമെന്ന് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാറും വ്യക്തമാക്കിയിരുന്നു.  ഇതിനു പിന്നാലെയാണ് വീണ്ടും ഉത്സവം നടക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചത്.Share this News Now:
  • Google+
Like(s): 2270