10 March, 2018 01:05:02 PM
പ്രവാസിയുടെ സ്കൂട്ടര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍
കാസര്‍ഗോഡ് ഉദുമ മാങ്ങാട്ടെ പ്രവാസിയായ ഹുസൈന്റെ സ്കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്

കാസര്‍ഗോഡ്: പ്രവാസിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. കാസര്‍ഗോഡ് ഉദുമ മാങ്ങാട്ടെ പ്രവാസിയായ ഹുസൈന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 60 എല്‍ 5849 നമ്പര്‍ ജുപീറ്റര്‍ സ്കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്.
ശനിയാഴ്ച രാത്രിയോടെ വീടിന് പുറത്തു പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് വണ്ടി കത്തുന്നത് കണ്ടത്. ഉടനടി തീയണച്ചെങ്കിലും വണ്ടി പൂര്‍ണ്ണമായും നശിച്ചിരുന്നു. ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്, എസ് ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ തന്നെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.