10 March, 2018 12:54:59 PM


കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ബിജെപിയില്‍ ചേര്‍ക്കുമെന്ന് കെ സുരേന്ദ്രന്‍

പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ



തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ആരോപണത്തില്‍ മറുപടി നല്‍കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.


ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ എന്നും സിപിഎമ്മിന്‍റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബിജെപിയില്‍ ചേരാനെന്നും സുരന്ദ്രന്‍ ചോദിക്കുന്നു. കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.



Share this News Now:
  • Google+
Like(s): 203