10 March, 2018 12:44:14 PM


മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​ന്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം

അ​ഖി​ല ഭാ​ര​തീ​യ കി​സാ​ന്‍ സ​ഭ​യാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്



മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​ന്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം. ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യും ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും എ​ഴു​തി ത​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. സി​പി​എം ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​യ അ​ഖി​ല ഭാ​ര​തീ​യ കി​സാ​ന്‍ സ​ഭ​യാ​ണ് (എ​ബി​കെ​എ​സ്) പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച നാ​സി​ക്കി​ലെ സി​ബി​എ​സ് ചൗ​ക്കി​ല്‍​നി​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മാ​ര്‍​ച്ച്‌ മും​ബൈ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

30,000 പേ​രു​മാ​യി ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല്‍ അ​ധി​കം പേ​രാ​ണ് ഇ​പ്പോ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ ത​ള്ളു​ന്ന​തി​നു പു​റ​മേ വ​ന​ഭൂ​മി കൃ​ഷി​ക്കാ​യി വി​ട്ടു​ന​ല്‍​കു​ക, സ്വാ​മി​നാ​ഥ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക, വി​ള​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​ക്ക​റി​ന് 40,000 രൂ​പ​വീ​തം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. 
അ​തേ​സ​മ​യം ക​ര്‍​ഷ​ക​രു​ടെ മാ​ര്‍​ച്ച്‌ സ​ര്‍​ക്കാ​ര്‍ ത​ട​യു​മെ​ന്നാ​ണ് സൂ​ച​ന. ഞാ​യ​റാ​ഴ്ച സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധി​ക്കു​വാ​നും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​വാ​നും എ​ബി​കെഎ​സ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യ​യാ​ണ് മാ​ര്‍​ച്ച്‌ ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നാ​ണ് വി​വ​രം. 

എ​ന്നാ​ല്‍ ഇ​തു​വ​രെ ക​ര്‍​ഷ​ക​രു​ടെ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​ബി​ക​ഐ​സ് ആ​രോ​പി​ച്ചു. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ള്‍​ക്കാ​യി യാ​തൊ​ന്നും നീ​ക്കി​വ​ച്ചി​ട്ടി​ല്ല. 1,753 ക​ര്‍​ഷ​ക​രാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കു​ശേ​ഷം സ​ര്‍​ക്കാ​ര്‍ 34,022 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എ​ബി​കെഎ​സ് ആ​വ​ശ്യ​പ്പെ​ട്ടു.



Share this News Now:
  • Google+
Like(s): 159