09 March, 2018 09:32:12 PM


സന്തോഷ് ട്രോഫി; കേരളത്തെ നയിക്കുന്നത് രാഹുല്‍ വി രാജ് തന്നെ

യോഗ്യതാ റൗണ്ട് കളിച്ച എല്ലാവരും ഫൈനല്‍ റൗണ്ട് ടീമിലും ഇടംപിടിച്ചു





തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശിയായ പ്രതിരോധ താരം രാഹുല്‍ വി രാജിന്റെ ക്യാപ്റ്റന്‍സിയില്‍ 20 അംഗ ടീമിനെയാണ് പരിശീലകന്‍ സതീവന്‍ ബാലന്‍ പ്രഖ്യാപിച്ചത്. ബംഗളൂരില്‍ നടന്ന യോഗ്യതാ റൗണ്ടിലും രാഹുല്‍ തന്നെയായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍. യോഗ്യതാ റൗണ്ട് കളിച്ച എല്ലാവരും ഫൈനല്‍ റൗണ്ടിനുള്ള ടീമിലും ഇടംപിടിച്ചു.

മാര്‍ച്ച് 19ന് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇരുപതംഗ ടീമിനൊപ്പം ഗോള്‍കീപ്പര്‍  കോച്ചായി ഷാഫി അലിയും ഫിസിയോ ആയി അരുണ്‍ എസ് മനോജും ഉണ്ട്. ആസിഫ് സിസു ആണ് ടീം മാനേജര്‍. നേരത്തെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നു വീതം ജയവും സമനിലയുമായി നാലു പോയിന്റോടെയാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്ത കേരളം തമിഴിനാടിനോട് സമനില വഴങ്ങുകയായിരുന്നു.

ടീം അംഗങ്ങൾ:

ഗോള്‍ കീപ്പര്‍ - മിഥുന്‍, ഹജ്മല്‍, അഖില്‍ സോമന്‍
പ്രതിരോധം - ലിജോ എസ്, രാഹുല്‍ വി രാജ്, മൊഹമ്മദ് ശ



Share this News Now:
  • Google+
Like(s): 179