09 March, 2018 03:36:24 PM


വാട്ടർ ടാങ്കിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളം ശേഖരിക്കാൻ സ്ഥാപിച്ചിട്ടുള്ള ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്



ചാരുംമൂട് : വീടിനു സമീപമുള്ള വാട്ടർ ടാങ്കിൽ വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കാംകുഴി വെട്ടിയാർ നാലുമുക്ക് ജംഗ്‌ഷനിലെ ഐശ്വര്യ സ്റ്റോഴ്സ് ഉടമ പാലവിളയിൽ സദാനന്ദൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിനു സമീപം വെള്ളം ശേഖരിക്കാൻ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.

പുലർച്ചെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് കുറത്തികാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയിൽ നിന്നും ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

രണ്ടായിരം ലിറ്റർ ശേഷിയുള്ള വെള്ളം നിറഞ്ഞ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടശേഷം മാവേലിക്കരയിൽ നിന്നുമെത്തിയ അഗ്നിശമന സേന ടാങ്ക് മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.



Share this News Now:
  • Google+
Like(s): 136