09 March, 2018 12:07:00 PM


വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

മദ്രസാപരിസരത്തു നിന്നാണ് പിടികൂടിയത്



കാസര്‍കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ മദ്രസാപരിസരത്ത് വെച്ച്‌ പോലീസ് പിടികൂടി. നെക്രാജെ നെല്ലിക്കട്ടയിലെ പാലത്തടുക്ക ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നവാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  ചൂരിയിലെ മദ്രസാ പരിസരത്തു നിന്നാണ് നവാസിനെ പിടികൂടിയത്.

മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പന നടത്താനാണ് ഇയാള്‍ കഞ്ചാവെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയ്യില്‍ നിന്നും 15 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നവാസിനെ പോലീസ് കൈയ്യോടെ പിടികൂടിയത്.



Share this News Now:
  • Google+
Like(s): 187