09 March, 2018 11:10:39 AM


കര്‍ദ്ദിനാളിന്‍റെ രാജിയ്ക്കായി മുറവിളി; വൈദികരുടെ പരസ്യ പ്രതിഷേധം

സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി രൂക്ഷം



കൊച്ചി: വിവാദ ഭൂമി ഇടപാടില്‍ ഹൈക്കോടതി കര്‍ദ്ദിനാളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി രൂക്ഷമായി. അന്വേഷണം നേരിടുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൈദിക സമിതി രംഗത്ത് വന്നതോടെയാണ് സഭയില്‍ പ്രശ്നങ്ങള്‍ ഗുരുതരമായത്.


കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട സാഹചര്യത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാറിനില്‍ക്കണമെന്നാണ് വൈദികരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്‌ വൈദികര്‍ സഹായമെത്രാന്മാര്‍ക്ക് നിവേദനവും നല്‍കി. സഹായമെത്രാന്മാര്‍ ഇക്കാര്യം കര്‍ദ്ദിനാളിനെ നേരിട്ട് അറിയിക്കും. കര്‍ദ്ദിനാള്‍ സ്ഥാനത്തിന് പുറമേ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനത്ത് നിന്നും മാര്‍ ജോര്‍ജ് ആല‍ഞ്ചേരി മാറിനില്‍ക്കണമെന്നും വൈദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയില്‍ കര്‍ദ്ദിനാളിനെ പിന്തുണയ്ക്കുന്നവരും എതിര്‍പക്ഷവും തമ്മിലുള്ള അഭിപ്രായഭിന്നതകളും രൂക്ഷമായി. കര്‍ദ്ദിനാളിനെതിരെ നടപടി ആവശ്യപ്പെട്ട വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.



Share this News Now:
  • Google+
Like(s): 191