Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

09 March, 2018 09:29:10 AM


വിദ്യാർത്ഥികളില്ല; അഞ്ച് സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ കൂടി പൂട്ടുന്നു

56,000 സീറ്റുകളുള്ളതില്‍ 30,200 സീറ്റുകളില്‍ മാത്രമാണ് കുട്ടികൾ ഉണ്ടായിരുന്നത്


പാലക്കാട് : വിദ്യാര്‍ഥികളില്ലാത്തതിനാല്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പ്രതിസന്ധിയില്‍. കഴിഞ്ഞവര്‍ഷം അഞ്ചു കോളേജുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇക്കുറി അഞ്ചെണ്ണംകൂടി അടയ്ക്കാന്‍ സംസ്ഥാന സാങ്കേതിക സര്‍വകലാശാലയ്ക്കു കത്തുനല്‍കി.

പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ചു കോളേജുകളാണ് അടച്ചത്. പാതിവഴിയില്‍ കോളേജുകള്‍ പൂട്ടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് അവിടെയുള്ള വിദ്യാര്‍ഥികളാണ്. ഇവരെ സാങ്കേതിക സര്‍വകലാശാല മുന്‍കൈ എടുത്താണ് മറ്റു കോളേജുകളിലേക്കു പുനഃക്രമീകരിക്കുന്നത്. എന്നാല്‍, തങ്ങളുടെ താത്പര്യങ്ങള്‍ക്ക് പരിഗണന നല്‍കാതെയാണ് ഈ ക്രമീകരണങ്ങളെന്നത് വിദ്യാര്‍ഥികളെ പ്രതിസന്ധിയാലാക്കുന്നു.

152 എന്‍ജിനീയറിങ് കോളജുകളാണ് സംസ്ഥാന സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ളത്. 56,000 സീറ്റുകളുള്ളതില്‍ കഴിഞ്ഞവര്‍ഷം 30,200 സീറ്റുകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത്. ഇനിയും കുറഞ്ഞാല്‍ കൂടുതല്‍ കോളേജുകളുടെ നടത്തിപ്പിനെ ബാധിക്കും.

മറ്റു സംസ്ഥാനങ്ങളിലെ കോളജുകളെക്കാള്‍ ഉന്നതപഠന നിലവാരം കാക്കുന്നുണ്ടെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ വിജയ ശതമാനവുമായി തട്ടിക്കുമ്പോള്‍ പലപ്പോഴും ഇവിടത്തെ സ്ഥാപനങ്ങള്‍ പിന്നിലാണ്. ഇതാണ് വിദ്യാര്‍ഥികളെ മറ്റിടങ്ങളിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.



Share this News Now:
  • Google+
Like(s): 194