08 March, 2018 04:54:12 PM


ലൈറ്റ് മെട്രോ: ഡിഎംആർസി പിന്മാറിയത് പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞതിനാലെന്ന് മുഖ്യമന്ത്രി

സർക്കാർ പിന്മാറിയിട്ടില്ല



തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറിയത് പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറിയെന്ന ഇ.ശ്രീധരന്‍റെ പ്രഖ്യാപനത്തോട് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഷയം പ്രതിപക്ഷത്ത് നിന്നും വി.എസ്.ശിവകുമാറാണ് ശ്രദ്ധക്ഷണിക്കലിലൂടെ അവതരിപ്പിച്ചത്.

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ല. കൊച്ചി മെട്രോ ഇപ്പോൾ തന്നെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് പരിഗണിച്ച് സാമ്പത്തിക വശം കൂടി പരിഗണിച്ചാവും പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 110