08 March, 2018 12:46:27 PM


മികച്ച നടൻ ഇന്ദ്രൻസ്, നടി പാർവതി

ലിജോ സംവിധായകന്‍, ഒറ്റമുറിവെളിച്ചമാണ്​ മികച്ച ചിത്രം



തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ ഇന്ദ്രൻസ്, നടി പാർവതി. 

അവാര്‍ഡുകള്‍

മികച്ച നടന്‍ - ഇന്ദ്രന്‍സ് (ആളൊരുക്കം )

മികച്ച നടി - പാര്‍വതി (ടേക് ഓഫ്)

സംവിധായകന്‍ - ലിജോ ജോസ്

മികച്ച ഗായകന്‍ - ഷഹബാസ് അമന്‍


നഴ്സുമാരുടെ ദുരിതജീവിതം വെള്ളിത്തിരയില്‍ പറഞ്ഞ ടേക് ഓഫ്, സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട 25 സിനിമകളാണ് നോമിനേഷന്‍ പട്ടികയില്‍ അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്.


മികച്ച നടനുള്ള പുരസ്കാരങ്ങള്‍ക്ക് ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.


മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മഞ്ജുവാര്യരും, പാര്‍വതിയുമാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മത്സരരംഗത്തുള്ളവയില്‍ ഏഴെണ്ണം ബാലചിത്രങ്ങളാണ്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മന്ത്രി എ.കെ. ബാലനാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.



Share this News Now:
  • Google+
Like(s): 249