08 March, 2018 12:17:25 PM


സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍

പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാറിന്​ വീഴ്​ച



കൊച്ചി : കോഴിക്കോട്​, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ്​ മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്​ച വരുത്തിയെന്ന്​ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്​ടാവ്​ ഇ. ശ്രീധരന്‍. ഡി.എം.ആര്‍.സിയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിടാന്‍ തയാറാകാത്തതാണ്​ പദ്ധതി മുടങ്ങാന്‍ കാരണം. പദ്ധതി സംബന്ധിച്ച ഒരു പണിയും തുടങ്ങാന്‍ സാധിക്കാത്തത്​ മൂലമാണ്​ ഡി.എം.ആര്‍.സിയുടെ ഒാഫീസുകള്‍ പൂട്ടാന്‍ തീരുമാനിച്ചതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.


ലൈറ്റ്​ മെട്രോയുമായി ബന്ധപ്പെട്ട്​ ഡി.എം.ആര്‍.സിയുടെ ഒാഫീസുകള്‍ പ്രവര്‍ത്തിച്ചത്​ പ്രതിമാസം 16 ലക്ഷം രൂപ ചെലവിലായിരുന്നു. നഷ്​ടം സഹിച്ചാണ്​ ഇത്രയും കാലം ഒാഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്​​. ഇനിയും ഇത്തരത്തതില്‍ മുന്നോട്ട്​ പോവാന്‍ സാധിക്കത്തതിനാലാണ്​ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്​. ഇൗ മാസത്തോടെ ഒാഫീസുകള്‍ പൂര്‍ണമായും അടക്കുമെന്നും ഇ ശ്രീധരന്‍ വ്യക്​തമാക്കി.


നിരവധി തവണ പദ്ധതി സംബന്ധിച്ച്‌​ മുഖ്യമന്ത്രി പിണറായി വിജയനുമായും പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി ജി. സുധാകരനുമായി ചര്‍ച്ച നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ലെന്നും ഇ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Google+
Like(s): 236