08 March, 2018 11:12:50 AM


തോക്കുമായി ദില്ലി മെട്രോ സ്റ്റേഷനില്‍ എത്തിയ യുവാവ് പിടിയില്‍

ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്



ദില്ലി: തോക്കുമായി ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ വന്ന യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് നയീം എന്ന 26കാരനാണ് പിടിയിലായിരിക്കുന്നത്.ലഗേജ് സ്കാനറിലെ പരിശോധനയ്ക്കിടയിലാണ് നയീമിന്‍റെ ബാഗിനുള്ളില്‍ നിന്നും തോക്ക് കണ്ടെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സിഐഎസ്‌എഫ് സംഘം ഇയാളെ ലോക്കല്‍ പൊലീസിന് കൈമാറിയിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 201