08 March, 2018 11:09:12 AM


രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി



ജയ്പൂര്‍: അടുത്തിടെ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ തുടര്‍ച്ചയായി തദ്ദേശതെരഞ്ഞെടുപ്പിലും രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി.ആറ് ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും കോണ്‍ഗ്രസാണ് വിജയിച്ചത്. 20 പഞ്ചായത്ത് സമിതികളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസാണ് വിജയം നേടിയത്.


ബി​ജെ​പി​ക്ക് ഒ​രു ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. എ​ട്ടു പ​ഞ്ചാ​യ​ത്ത് സ​മി​തി സീ​റ്റു​ക​ളി​ലും ര​ണ്ടു മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലിലും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഈ വര്‍ഷം ജനുവരി അവസാനം സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സിറ്റിംഗ് സീറ്റുകളും നഷ്ടമായിരുന്നു.


രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആള്‍വാര്‍, അജ്മീര്‍ ലോക്സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.



Share this News Now:
  • Google+
Like(s): 342