07 March, 2018 03:43:18 PM


ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി

സര്‍ക്കാരിന് തിരിച്ചടി



കൊച്ചി: സര്‍ക്കാരിന്​ കനത്ത തിരിച്ചടി നല്‍കി​ ഷുഹൈബ്​ വധം സി.ബി.ഐ അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവ്. ഹൈകോടതി ജഡ്​​ജി കെമാല്‍ പാഷയാണ്​ സി.ബി.ഐ അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ഷുഹൈബ് വധകേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന്​ സര്‍ക്കാര്‍ വാദി​ച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.


സി.ബി.ഐ അന്വേഷണത്തിന്​ ഉത്തരവിടാന്‍ കോടതിക്ക്​ അധികാരമുണ്ടെന്ന്​  സി.ബി.ഐ അഭിഭാഷകനും ഹരജിക്കാരനും വാദിച്ചിരുന്നു. കേസന്വേഷണം​  സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റ്​ നടത്തുമെന്ന്​സി.ബി.ഐ  അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഷുഹൈബ്​ വധം  സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ പിതാവ്​ മുഹമ്മദാണ്​​ ഹൈകോടതിയെ സമീപിച്ചത്​. എന്നാല്‍  സി.ബി.ഐ അന്വേഷണത്തെ തുടക്കം മുതല്‍ സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.


കേസില്‍ ആകെ 11 പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടേയുള്ളുവെന്നും കേസിനു പിന്നിലെ ഗുഢാലോചന അന്വേഷിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് പൊലിസില്‍ നിന്നും നീതി ലഭിക്കില്ലെന്നും ഹരജിക്കാര​​​​​​​​െന്‍റ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട ഒരു നേതാവിനെ പോലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മധുവിന്‍റെ വീട്ടില്‍ പോയ മുഖ്യമന്ത്രി ഷുഹൈബിന്‍റെ വീട്ടില്‍ പോയില്ല. ഈ കേസില്‍ കേരളാ പൊലീസ് ഉറക്കം നടിക്കുകയാണ്. കോടതിയില്‍ ഹരജി വന്നപ്പോഴാണ് ആയുധം കണ്ടെത്തിയെന്ന് പറയുന്നത്. ആദ്യ ഘട്ടത്തിലൊന്നും ഒരു ശ്രമവും നടന്നില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.


കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം നിലവിലെ അന്വേഷണം ഫലപ്രദമാകുമെന്ന് തോന്നുന്നില്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. പരാതിക്കാര്‍ക്ക് നീതി കിട്ടില്ലെന്ന ആശങ്കയുണ്ട്. അവരുടെ ആശങ്കയെ തെറ്റുപറയാനാവില്ല. സംശയാസ്പദമായ സാഹചര്യം അന്വേഷണത്തിലുണ്ട്. അന്വേഷണ സംഘത്തിന്‍റെ കൈകള്‍ ആരോ കെട്ടിയിട്ടിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.


ഇൗ കേസിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. വൈകി ആയുധം കണ്ടെടുത്തത് കോടതിയുടെ കണ്ണില്‍ പൊടിയിടാനെന്ന് സംശയിക്കുന്നു. തുടര്‍ച്ചയായ കൊലപാതകം അവസാനിപ്പിക്കണം. യു.എ.പി.എ ചുമത്തേണ്ട കേസാണിത്​. കൊലക്ക് പിന്നില്‍ വ്യതിവൈരാഗ്യം മാത്രമല്ല. മറക്ക് പിന്നില്‍ ആളുണ്ടെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.





Share this News Now:
  • Google+
Like(s): 113