07 March, 2018 03:16:00 PM


ഗ്രനേഡുമായി തിരുവഞ്ചൂര്‍ നിയമസഭയില്‍; ചട്ടവിരുദ്ധ പ്രവൃത്തിയെന്ന് മുഖ്യമന്ത്രി

ഗ്രനേഡ് കസ്റ്റഡിയില്‍ എടുക്കണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുര‌ം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍. ഇത് തെളിയിക്കാന്‍ ഗ്രനേഡുമായാണ് തിരുവഞ്ചൂര്‍ സഭയിലെത്തിയത്.


സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോവുന്ന ആര്‍ക്കും ഇത്തരം ഗ്രനേഡുകള്‍ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ തീയതിയടക്കം രേഖപ്പെടുത്തിയ ഗ്രനേഡ് മേശപ്പുറത്ത് വെക്കുന്നതായി തിരുവഞ്ചൂര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.അതേ സമയം, ഗ്രനേഡ് പോലുള്ള മാരകായുധങ്ങള്‍ സഭയില്‍ കൊണ്ടുവരുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഗ്രനേഡ് കസ്റ്റഡിയില്‍ എടുക്കണമെന്നും മുഖ്യമന്ത്രി സ്പീക്കര്‍ പി.രാമകൃഷ്ണനോട് ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 244